
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഗുഡാലോചന സംബന്ധിച്ച പോലീസ് അന്വേഷണം തങ്ങളിലേക്കും എത്തിയതോടെ അറസ്റ്റ് ഒഴിവാക്കാനായി ദിലീപും നാദിര്‍ഷായും ശ്രമം തുടങ്ങി. ഇതിന് മുന്നോടിയായി ആരോപണ വിധേയരായ ഇരുവരും നിയമോപദേശം തേടി എന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന്‍റെ സാധ്യതകള്‍ തേടി ഇവര്‍ ഹൈകോടതിയെ സമീപിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ കോടതി തള്ളുകയാണെങ്കില്‍ ഇരുവരും കൂടുതൽ കുഴപ്പങ്ങളിലേക്കാകും എടുത്ത് ചാടുക എന്ന ഉപദേശവും ഇവർക്ക് ലഭിച്ചു. അതേസമയം കേസിലെ പ്രതി പൾസർ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. അതിനാൽ സുനിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ മറ്റ് ക്വട്ടേഷന്‍ കേസുകളും, മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.
