അപര്‍ണ മറ്റു ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാത്തതിന് കാരണം ബീഫ്; മറ്റു സംസ്ഥാനങ്ങളില്‍ പോയി ബീഫ് സ്നേഹത്തെക്കുറിച്ച് പറഞ്ഞാല്‍ തല്ല് കിട്ടും

  • Post category:news
  • Reading time:1 min read
You are currently viewing അപര്‍ണ മറ്റു ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാത്തതിന് കാരണം ബീഫ്; മറ്റു സംസ്ഥാനങ്ങളില്‍ പോയി ബീഫ് സ്നേഹത്തെക്കുറിച്ച് പറഞ്ഞാല്‍ തല്ല് കിട്ടും


അപർണാ ബാലമുരളി മലയാളം സിനിമ വിട്ട് മറ്റ് ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാത്തതിന് കാരണം ബീഫ് കഴിക്കാനുള്ള ഇഷ്ടമാണെന്ന് നടൻ ആസിഫ് അലി. ആസിഫിന്റെ വാക്കുകളെ അപർണ്ണയും ശരിവെക്കുന്നു. ഭക്ഷണകാര്യത്തില്‍ ഫസ്റ്റ് ഓപ്ഷന്‍ എന്നും പൊറോട്ടയ്ക്കും ബീഫിനുമാണെന്നും തനിക്ക് ഏറ്റവും ഇഷ്ടം പൊറോട്ടയും ബീഫുമാണെന്നും അപർണ്ണ തുറന്നു സമ്മതിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ പോയി ബീഫ് സ്നേഹത്തെക്കുറിച്ച് പറഞ്ഞാല്‍ തല്ല് കിട്ടും, അതിനാലാണ് അപർണ മറ്റു ഭാഷാ സിനിമകൾ കുറയ്ക്കുന്നത് എന്ന് കളിയായി ആസിഫ് പറഞ്ഞു.

കൈരളി ടി. വിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് കളിയായും കാര്യമായും ഇരുവരും ഭക്ഷണപ്രിയത്തെ സംബന്ധിച്ച് പരാമർശം നടത്തിയത്. മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണാ ബാലമുരളി തമിഴിലും അരങ്ങേറിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ അപർണ ഗായിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

0Shares