അപകടത്തില്‍ പെടുന്ന സമയത്ത് ബാലഭാസ്‌ക്കറിന്‍റെ വാഹനത്തില്‍ സ്വര്‍ണനാണയവും ആഭരണങ്ങളും; ദൃശ്യങ്ങള്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing അപകടത്തില്‍ പെടുന്ന സമയത്ത് ബാലഭാസ്‌ക്കറിന്‍റെ വാഹനത്തില്‍ സ്വര്‍ണനാണയവും ആഭരണങ്ങളും; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാറിനുളളില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണാഭരണത്തിന്‍റെയും പണത്തിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത്. ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്ക് പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു.

10,20,50,100,500,2000 നോട്ടുകളുടെ കെട്ടുകളും ഉണ്ടയിരുന്നു. 500,2000 നോട്ടുകളുടെ കെട്ടുകളാണ് കൂടുതലും ഉണ്ടായിരുന്നത്. രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവുമാണ് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയത്. അപകടമുണ്ടായ ശേഷം ആദ്യമെത്തിയത് ഹൈവേ പട്രോളിംഗ് സംഘമാണ്. പിന്നീട് മംഗലാപുരം പോലീസ് വാഹനം പരിശോധിച്ച് കാറിനകത്തെ സാധനങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റി. രണ്ട് ബാഗുകളിലായായിരുന്നു സ്വര്‍ണവും പണവും.

പ്രകാശ് തമ്പി രാവിലെ തന്നെ സ്റ്റേഷനിലെത്തി മാനേജരാണെന്ന് പരിചയപ്പെടുത്തി പോലീസിനോട് സ്വര്‍ണത്തിന്‍റെ വിവരങ്ങള്‍ ആരാഞ്ഞു. ബാലഭാസ്‌ക്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ആ സമയം ബാലഭാസ്‌ക്കറും ലക്ഷ്മിയും ഗുരുതരാവസ്ഥയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ബന്ധുക്കളാണെന്ന് ബോധ്യമായതോടെ പോലീസ് ബാഗുകളും ആഭരണങ്ങളും പണവും കൈമാറി. ഇതിന്‍റെ രേഖകള്‍ പിന്നീട് കേസന്വേഷിച്ച ആറ്റിങ്ങല്‍ ഡി.വൈ.എസ്പി അനിലിന് കൈമാറി. ബാലഭാസ്‌ക്കറുടെ അച്ഛന്‍റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്വര്‍ണ്ണക്കടത്തുമായി കേസില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നതും.

0Shares