
കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രത്തിന് ശേഷം അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കിലായിരുന്ന മഡോണ മലയാളത്തിലേക്ക് തിരിച്ചു വരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ഇബിലിസ് എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായിട്ടാണ് മഡോണയുടെ മടങ്ങി വരവ്. ആസിഫും രോഹിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ലാലും ഈ ചിത്രത്തില്‍ സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നെങ്കിലും തിയേറ്ററുകളിലേക്ക് ആളേക്കൂട്ടാന്‍ ചിത്രത്തിനായിരുന്നില്ല. ഭാവനയായിരുന്നു ഈ ചിത്രത്തില്‍ നായികയായി എത്തിയത്. പുതിയൊരു നിര്‍മ്മാണ കമ്പനിയാണ് ചിത്രത്തിനായി പണം മുടക്കുന്നത്. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ച് അഞ്ചാം തിയതി എറണാകുളത്ത് നടക്കും.
