അന്ന് നഷ്ടമായത് ഫഹദിന്‍റെ നായികയാകാനുള്ള അവസരം; ഇന്ന് ടൊവിനോയ്‌ക്കൊപ്പം തകര്‍ത്തഭിനയിച്ച് അഹാന കൃഷ്ണ

  • Post category:news
  • Reading time:1 min read
You are currently viewing അന്ന് നഷ്ടമായത് ഫഹദിന്‍റെ നായികയാകാനുള്ള അവസരം; ഇന്ന് ടൊവിനോയ്‌ക്കൊപ്പം തകര്‍ത്തഭിനയിച്ച് അഹാന കൃഷ്ണ

മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് അഹാന കൃഷ്ണ. നടന്‍ ടൊവിനോ തോമസിന്‍റെ നായികയായി ലൂക്ക എത്തുകയാണ്. പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. എന്നാല്‍, അഹാനയ്ക്ക് ഒരു നഷ്ടം ഉണ്ടായിട്ടുണ്ട്. അത് ഫഹദ് ഫാസിലിന്‍റെ നായികാ വേഷമാണ്. മുന്‍പ് ആ വേഷം തനിക്ക് ചെയ്യാനായില്ലെന്ന് അഹാന പറയുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലാണ് അഹാനയ്ക്ക് വേഷം ലഭിച്ചിരുന്നത്. ആ വേഷം ഇന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ വേഷം തന്നെ തേടിയെത്തിയത്. രാജീവേട്ടന്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസിലായിരുന്നു. പിന്നെ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് സിനിമ ഇറങ്ങിയത്. അന്ന് അത് മിസ് ആയല്ലോ എന്നോര്‍ത്ത് വിഷമമോ നഷ്ടബോധവമോ ഇല്ല. അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ പക്ഷേ ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്.

ഒരു കായികതാരത്തിന്‍റെ റോള്‍ അവതരിപ്പിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും അഹാന പറയുന്നു. ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലൂക്ക’ ചിത്രം കലാകാരനും ശില്പിയുമായ ലൂക്ക എന്ന പേരുള്ള യുവാവിന്‍റെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

0Shares