അന്ന് കോളനിവാഴ്ചയെ പിന്തുണച്ചവര്‍ക്കെതിരേയാണ് ഇപ്പോള്‍ രാജ്യത്ത് പ്രതിഷേധം: പിണറായി വിജയൻ

  • Post category:news
  • Reading time:1 min read
You are currently viewing അന്ന് കോളനിവാഴ്ചയെ പിന്തുണച്ചവര്‍ക്കെതിരേയാണ് ഇപ്പോള്‍ രാജ്യത്ത് പ്രതിഷേധം: പിണറായി വിജയൻ

ഇന്ത്യയുടെ മതേതരത്വം തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്‍റെ ഭാഗമായി മുംബൈയിലെ നരിമാന്‍ പോയിന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനിവാഴ്ചയ്‌ക്കെതിരേയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. അന്നു കോളനിവാഴ്ചയെ പിന്തുണച്ചവര്‍ക്കെതിരേയാണ് ഇപ്പോള്‍ രാജ്യത്തു പ്രതിഷേധം നടക്കുന്നത്.

കോളനിവാഴ്ചക്കാലത്തു ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചുനിര്‍ത്താനാണു ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നത്. ഇന്ന് രാജ്യത്തെ വര്‍ഗീയശക്തികള്‍, അവരുടെ യജമാനന്‍മാര്‍ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമപരമായി പോരാടുക, നിയമസഭയില്‍ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവില്‍ പ്രതിഷേധിക്കുക എന്നിവയാണ് ഈ കരിനിയമത്തിനെതിരെ ചെയ്യാനാവുക. ഇതു മൂന്നും കേരളം ചെയ്തുകഴിഞ്ഞെന്നും മറ്റു സംസ്ഥാനങ്ങള്‍ ഇതു മാതൃകയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

0Shares