അന്ധവിശ്വാസം മനസ്സിനെ കെട്ടിവരിയുമ്പോള്‍…ദൈവപ്രീതിയ്ക്ക് വേണ്ടി യുവാവ് സ്വന്തം കഴുത്തറുത്തു!

  • Post category:news
  • Reading time:1 min read
You are currently viewing അന്ധവിശ്വാസം മനസ്സിനെ കെട്ടിവരിയുമ്പോള്‍…ദൈവപ്രീതിയ്ക്ക് വേണ്ടി യുവാവ് സ്വന്തം കഴുത്തറുത്തു!

റാഞ്ചി: ദൈവ പ്രീതിക്കായി പ്രാര്‍ഥനകളും പൂജകളും നടത്താറുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ യുവാവ് ചെയ്തത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യം. ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയില്‍ ദൈവപ്രീതിക്ക് വേണ്ടി സ്വന്തം കഴുത്തറുത്താണ് ഒരാള്‍ സമര്‍പ്പിച്ചത്. സഞ്ജയ് നദ് എന്ന യുവാവാണ് ദേവപ്രീതിയ്ക്കായി കഴുത്തറുത്ത് നല്‍കിയത്. ഉഗ്രരൂപിയായ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദേവിയ്ക്ക് നേര്‍ച്ചയായി മൃഗങ്ങളെയും കോഴികളെയും ഇവിടെ ബലി നല്‍കാറുണ്ടെന്നും സഞ്ജയും കുടുംബവും പ്രാര്‍ഥനയ്ക്കായി ഇടയ്ക്ക് ഇവിടെ എത്താറുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

വൈകീട്ട് 6 മണിയോടെ ക്ഷേത്രത്തില്‍ എത്തിയ യുവാവ് പ്രാര്‍ഥനകള്‍ക്ക് ശേഷം മൃഗങ്ങളെ ബലി നല്‍കുന്ന ബലിത്തറയില്‍ എത്തി കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് കഴുത്ത് ഛേദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ്  തല്‍ക്ഷണം മരിച്ചു. മകന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് അറിയില്ലെന്ന് സഞ്ജയുടെ മാതാപിതാക്കള്‍ പറഞ്ഞു. കാളി ദേവിയുടെ ഭക്തനായിരുന്നു അവന്‍.പക്ഷേ സ്വയം നരബലി അര്‍പ്പിച്ചത് എന്തിനെന്ന് അറിയാതെ ആശങ്കപ്പെടുകയാണ് സഞ്ജയ് നദിന്റെ കുടുംബം.

 

0Shares