തിരുവനന്തപുരം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നീരയെ അന്താരാഷ്ട്ര ബ്രാന്‍ഡോടുകൂടി പുറത്തിറക്കുന്നതിനായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുളള മത്സരം നടത്തുന്നു. കേരളത്തിലെ തനതായ ഉത്പന്നം എന്ന നിലയില്‍ നീരയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നതിന് ഉതകുന്നതായിരിക്കണം ലേഗോയും പേരും. ഏറ്റവും മികച്ച ലോഗോ, പേര് എന്നിവ നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് 50,000 രൂപ വീതം സമ്മാനം നല്‍കുന്നതാണ്. പേരും ലോഗോയും fibneeracontest@gmail.com എന്ന ഇ-മെയിലില്‍ അറ്റാച്ച്‌മെന്റ് ആയും 82129284228 എന്ന വാട്‌സ്ആപ്പ് നമ്പരിലും
അയയ്ക്കാവുന്നതാണ്.
തപാല്‍മാര്‍ഗം അയയ്ക്കുന്ന എന്‍ട്രികള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. കവറിനു മുകളില്‍ ‘നീര ലോഗോ – പേര് മത്സരം’ എന്ന് എഴുതേണ്ടതാണ്. എന്‍ട്രികള്‍ക്കൊപ്പം അയയ്ക്കുന്ന ആളിന്റെ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ജുലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fibkerala.gov.in സന്ദര്‍ശിക്കുകയോ 0471-2318186 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
അന്താരാഷ്ട്ര ബ്രാന്‍ഡോടുകൂടി പുറത്തിറക്കുന്ന നീരയ്ക്ക് ലോഗോയും പേരും ക്ഷണിച്ച് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മത്സരം നടത്തുന്നു