അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ ഉണ്ടാകാം; മഴയാകാം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിന് കാരണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

  • Post category:news
  • Reading time:1 min read
You are currently viewing അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ ഉണ്ടാകാം; മഴയാകാം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിന് കാരണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്ത മഴ കാരണമാകാം സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തം ശക്തമായ മഴയാണ് പെയ്തത്.

മഴമൂലം അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ മെഷീന്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ ആദ്യമേ പറഞ്ഞതാണെന്നും ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍, കേരളത്തില്‍ വോട്ടിങ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടിങ് മെഷീനിലെ തകരാര്‍ സംഭവിച്ചത് ചിലയിടങ്ങളില്‍ മാത്രമാണ്. അത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ടിക്കാറാം മീണ പറഞ്ഞു. മഴയും ഇടിയും ഉണ്ടായതു മൂലമുള്ള പ്രശ്‌നങ്ങള്‍ മാത്രമാണുണ്ടായത്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറയുന്നു.

0Shares