
ഷോപ്പിംഗ് നടത്താൻ ഒരുങ്ങി ഇറങ്ങുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാൻ ശ്രമിച്ചെന്ന് പരാതി. ഇതിൽ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം താമസിച്ചിരുന്ന ബിര്‍മിംഗ്ഹാമിലെ ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ്ഇൻഡീസ് – ഇന്ത്യ മത്സരത്തിന് പിറ്റേന്ന് ഇന്ത്യൻ ടീം ബര്മിംറഗ്ഹാമില്‍ എത്തിയപ്പോഴാണ് സംഭവം. മുൻ ക്യാപ്റ്റൻ എം .എസ് ധോണി, ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ്മ എന്നിവരുടെ ഭാര്യമാരും ഈ സമയം ടീമിനൊപ്പം ഉണ്ടായിരുന്നു.
മത്സരത്തിനുള്ള പരിശീലനം നടത്തിയ ശേഷം ഭാര്യമൊരുമൊപ്പം താരങ്ങള്‍ ഷോപ്പിംഗിനായി ഇറങ്ങുകയായിരുന്നു. ഈ സമയം ഹോട്ടലിലെ സമീപത്തുള്ള മറ്റ് മുറികളില്‍ താമസിച്ചിരുന്ന 3 പേര്‍ ഇവരുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. താരങ്ങൾ ഈ പ്രവൃത്തി തടയാൻ ശ്രമിച്ചെങ്കിലും ഇവർ ഫോട്ടോ എടുക്കല്‍ തുടര്‍ന്നു. ഇതിനെ തുടർന്ന് ടീം മാനേജര്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും മൂന്ന് പേരെയും താക്കീത് ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന വിവരം ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
