അനുമതി ലഭിച്ചു; കൊറോണ വൈറസ് സാമ്പിൾ പരിശോധന ഇനി മുതൽ ആലപ്പുഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂട്ടിൽ നടക്കും

  • Post category:news
  • Reading time:1 min read
You are currently viewing അനുമതി ലഭിച്ചു; കൊറോണ വൈറസ് സാമ്പിൾ പരിശോധന ഇനി മുതൽ ആലപ്പുഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂട്ടിൽ നടക്കും

ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ കൊറോണ വൈറസ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​ന്‍റെ​യും ഐ.​സി.​എം.​ആ​റിന്‍റെ​യും അ​നു​മ​തി. ഇതുപ്രകാരം ഇവിടെ തിങ്കളാഴ്‌ച മുതൽ കൊറോണ വൈറസ്‌ സാമ്പിൾ പരിശോധന ആരംഭിക്കും. ഇതുവരെ പുണെയിലായിരുന്നു പരിശോധന. ഇതോടെ ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാകും.

ആലപ്പുഴയിലേക്ക്‌ ഉപകരണങ്ങളും കിറ്റും കഴിഞ്ഞദിവസം എത്തിച്ചു. തുടർന്ന്‌ അനുമതിക്കായി കേന്ദ്രത്തോട്‌ അഭ്യർത്ഥിച്ചു. ഞായറാഴ്‌ചയാണ്‌ അനുമതി ലഭിച്ചത്‌. നേരത്തെ നിപാ വൈറസ്‌ പരിശോധനയും ഇവിടെ നടത്തിയിരുന്നു. എറണാകുളത്ത്‌ നിപാ സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുടെ ഫലം ആറുമണിക്കൂറിനുള്ളിൽ ആലപ്പുഴ ഇൻസ്‌റ്റിറ്റ്യൂട്ട്‌ നൽകി.

0Shares