കണ്ണൂര്‍: ഓവര്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്ന ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ പരാതിയില്‍ സസ്പെന്‍ഷന്‍. കോര്‍പറേഷനിലെ ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ കെ.കെ രാജനെയാണ് സസ്പെന്റ് ചെയ്തത്. ഇവര്‍ തമ്മിലുള്ള പരസ്പരാരോപണം കണ്ണൂര്‍ കോര്‍പറേഷനില്‍ ജീവനക്കാരും ഭരണകൂടവും തമ്മിലുള്ള പോരിന് ആക്കംകൂട്ടിയികരുന്നു. അവധി ദിനത്തില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം തടയുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രശ്നത്തിന് തുടക്കം. കെ.കെ രാജനും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷും തമ്മിലുള്ള ഫോണ്‍ വിളിയാണ് പ്രശ്‌നങ്ങള്‍ക്കുള്ള കാരണം ഇടയാക്കിയിട്ടുള്ളത്. അനുമതിയില്ലാതെ ഓവര്‍സിയര്‍ മാധ്യമങ്ങളെ കണ്ടത് സര്‍വ്വീസ് റൂള്‍ പ്രകാരം തെറ്റാണെന്ന് കോര്‍പറേഷന്‍ ഭരണകൂടം ആരോപിക്കുന്നു.
കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം കെ.കെ രാജനെ ഗാന്ധിജയന്തി ദിനത്തില്‍ ഡെപ്യൂട്ടി മേയര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. സ്ഥലം പരിശോധിച്ചതിന്റെ പേരിലാണ് 15 മിനുട്ടോളം വാക്തര്‍ക്കം നടന്നിരുന്നു. അതേസമയം ഫോണ്‍കോള്‍ രാജന്‍ റിക്കാര്‍ഡ് നവമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
അനുമതിയില്ലാതെ മാധ്യമങ്ങളെ കണ്ടു; കണ്ണൂര്‍ കോര്‍പറേഷന്‍ ഓവര്‍സിയരുടെ പണിപോയി