
തന്‍റെ അച്ഛന്‍റെ പേര് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നല്ലെന്നും രവി മേനോന്‍ എന്നാണെന്നും വ്യക്തമാക്കി നടന്‍ രജിത് മേനോന്‍. വിക്കിപീഡിയയില്‍ രജിത്തിന്‍റെ അച്ഛന്‍റെ പേര് അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാലിപ്പോള്‍ ഈ സംഭവത്തിന് ശേഷം തന്‍റെ എഫ്ബി പേജിലും നിരവധി സന്ദേശങ്ങളാണ എത്തുന്നത്. നിങ്ങളുടെ അച്ഛനെ ഓര്‍ത്ത് ലജ്ജ തോന്നുന്നു എന്ന രീതിലിയിലുളളതാണ് പരാമര്‍ശങ്ങള്‍. ഇതോടെയാണ് വി്ക്കിപീഡിയയിലെ പിഴവ് ചൂണ്ടിക്കാട്ടി രജിത് മേനോന്‍ രംഗത്തെത്തിയത്.

രജിത്തിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സുഹൃത്തുക്കളേ…എന്‍റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്റെ അച്ഛന്‍റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.
സത്യം, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചുദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.
https://www.facebook.com/ActorRajithOfficial/posts/1626487637476076?__xts__[0]=68.ARBnN86W4O_2KgUOqpGvk7ZK_luKpU6lUhkZPap-1B_uLuCS2XIdQ_ZKF4YqISt_XJd_46ioQMWmzrcxQ105xFlWeHHQWH37SXo-el6QQS14sREFnL_nBURvz3jOt4vViPVgGof8FgH_eNUliXKANYjixua0nSiPhCbPaHdNE_yB0FZSGIYiTohnpm59eGUgkOzpEyvXTis9eL9wE_2cM7rCAuXURRUnqKj_EqIOw7ph8AHenf5vi3xDtddCREf1MCvk_NS4zkt91aipkmaM_7qpijrAw1Op958I3H045EjRtrpY7hkjR9k-xBKnAOROwQ4bL-aZPOG5kxx-sHUS2Qghvg&__tn__=-R
