അനസ്‌തേഷ്യ നല്‍കി മയക്കി 15 കാരിയെ പീഡിപ്പിച്ചു; ചെന്നൈയില്‍ പിടിയിലായത് സര്‍ക്കാര്‍ ഡോക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing അനസ്‌തേഷ്യ നല്‍കി മയക്കി 15 കാരിയെ പീഡിപ്പിച്ചു; ചെന്നൈയില്‍ പിടിയിലായത് സര്‍ക്കാര്‍ ഡോക്ടര്‍

ചെന്നൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ്
ചെയ്തു. കോയമ്പേട് സ്വദേശിനിയായ പെണ്‍കുട്ടിയെ രണ്ടുമാസം മുന്‍പു കാണാതായതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മ തിരുമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ ബന്ധുവായ ഒരാള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചു. അടുത്ത ബന്ധുവായ ചിത്രയെന്ന സ്ത്രീ പെണ്‍കുട്ടിക്കു തുണിക്കടയില്‍ ജോലി വാങ്ങി നല്‍കിയശേഷം പീഡനത്തിന് അവസരമൊരുക്കുകയായിരുന്നു.

സര്‍ക്കാര്‍ ഡോക്ടറായ ജയപ്രകാശിനെ ഉപയോഗിച്ചു പെണ്‍കുട്ടിക്ക് അനസ്തീസിയ നല്‍കി മയക്കിയിരുന്നു. ഡോ. ജയപ്രകാശ്, ചിത്ര, ജയപ്രകാശിന്റെ സഹായി പാണ്ഡ്യന്‍ എന്നിവരും പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരാളുമാണ് അറസ്റ്റിലായത്. പീഡനം നടത്തിയ മൂന്നുപേരെക്കൂടി ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

0Shares