അനസിൻ്റെ സ്വദേശമായ മുണ്ടപ്പാലത്ത് കളിക്കാന്‍ സന്ദേശ് ജിങ്കന്‍ റെഡി; ആകാംക്ഷയയോടെ ആരാധകര്‍

  • Post category:news
  • Reading time:1 min read
You are currently viewing അനസിൻ്റെ സ്വദേശമായ മുണ്ടപ്പാലത്ത് കളിക്കാന്‍ സന്ദേശ് ജിങ്കന്‍ റെഡി; ആകാംക്ഷയയോടെ ആരാധകര്‍

കൊച്ചി: ഇന്ത്യന്‍ ടീം പ്രതിരോധ നിരയുടെ വന്‍മതില്‍ സന്ദേശ് ജിങ്കനെ വെല്ലുവിളിച്ച് അനസ്. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരങ്ങളായ അനസും ജിംങ്കനും ട്വിറ്ററില്‍ തുറന്ന പോരിനിറങ്ങിയിരിക്കുന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അനസിന്റെ സ്വദേശമായ മുണ്ടപ്പാലത്ത് ചെളിയില്‍ ഫുട്ബോള്‍ കളിക്കാന്‍ കഴിയുമോയെന്നതായിരുന്നു അനസിന്റെ വെല്ലുവിളി. ഛണ്ഡിഗഡില്‍ നിന്നും തന്റെ ഗ്യാങ്ങുമായി അനസിനെ നേരിടാന്‍ എത്തുമെന്ന ജിംങ്കന്റെ മറുപടിയാണ് ആരാധകരില്‍ ആവേശം നിറച്ചത്. തോല്‍ക്കുന്നവര്‍ തുണി കഴുകി തരണമെന്ന് അനസ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഡല്‍ഹി ഡൈനാമൊസില്‍ സഹകളിക്കാരനായിരുന്ന ഫ്ലോറന്റ് മലൂദയെയും ടാഗ് ചെയ്തുകൊണ്ടാണ് അനസിന്റെ ട്വീറ്റ്. അനസിനൊപ്പം ചെളിയില്‍ കളിക്കാനുള്ള ആഗ്രഹം മലൂദ പ്രകടിപ്പിച്ചിരുന്നു ‘ നിങ്ങള്‍ ഇത് കാണുന്നുണ്ടോ’ എന്ന ചോദ്യത്തോടെയായിരുന്നു ഫ്രഞ്ച്താരത്തിനെ ടാഗ് ചെയ്തിരിക്കുന്നത്. വെല്ലുവിളി എറ്റെടുത്ത ജിങ്കനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് അനസ്. അനസിനൊപ്പം ഇന്ത്യന്‍ ഫുട്ബോളിന്റെ വന്‍മതില്‍ എന്നറിയപ്പെടുന്ന ജിങ്കന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് മലപ്പുറത്തുകാര്‍.

0Shares