‘അനശ്വരം’ എന്നാല്‍ ഇതാണ്; ബോബ് മാര്‍ലിയുടെ 40 വര്‍ഷം പഴക്കമുള്ള ഗാനങ്ങള്‍ കണ്ടെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing ‘അനശ്വരം’ എന്നാല്‍ ഇതാണ്; ബോബ് മാര്‍ലിയുടെ 40 വര്‍ഷം പഴക്കമുള്ള ഗാനങ്ങള്‍ കണ്ടെടുത്തു.


ലണ്ടന്‍: യുവ തലമുറകളുടെ ഹരമായ ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ മണ്‍മറഞ്ഞു പോയെന്നു കരുതിയ ഗാനങ്ങളുടെ ടേപ്പുകള്‍ കണ്ടെത്തി. 1974നും 1978നുമിടയില്‍ ലണ്ടനിലും പാരീസിലുമായി ബോബ് മാര്‍ലി നടത്തിയ സംഗീത പരിപാടികളുടെ ലൈവ് റെക്കോര്‍ഡിംങുകളാണ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പഴയ ഹോട്ടലായ കെന്‍സല്‍ റൈസിന്റെ അടിത്തറയില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഈ 13 ടേപ്പുകള്‍. എന്നാല്‍ വെള്ളവും ഈര്‍പ്പവും കാരണം ഉപയോഗശൂന്യമായി എന്ന് കരുതിയ ഈ മാസ്റ്റര്‍ റീലുകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രയോജനപ്രദമാക്കിയത്.

മാര്‍ലിയുടെ കടുത്ത ആരാധകനായ ജോ ഗാട്ട് ആണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കിയത്. 12 മാസത്തെ കഠിനപരിശ്രമത്തിന്റെ ഫലമായാണ് ശബ്ദ സാങ്കേതിക വിദഗ്ധനായ മാര്‍ട്ടിന്‍ നിക്കോളസ് 13 ടേപ്പുകളില്‍ 10 എണ്ണം തിരികെ നേടിയെടുത്തത്. രണ്ടെണ്ണം റെക്കോര്‍ഡ് ചെയ്യാത്തതും ഒന്ന് തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നശിച്ചതുമായിരുന്നു. നിരന്തര പരിശ്രമത്തിനൊടുവില്‍ ഉന്നത നിലവാരത്തില്‍ ഡിജിറ്റലൈസ് ചെയ്ത ഈ പാട്ടുകള്‍ അധികം വൈകാതെ വിപണിയില്‍ എത്തിക്കാനാകുമെന്ന പ്രതീക്%E

0Shares