
മുംബൈ: സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന മലയാള സിനിമയില്‍ കലാഭവന്‍ മണിയുടെ സഹോദരി ‘ഭാമ’യായി അഭിനയിച്ച ബോളിവുഡ്തെന്നിന്ത്യന്‍ താരം റിയസെന്‍ വിവാഹിതയായി. ബാല്യകാല സുഹൃത്തായ ശിവം തിവാരി എന്ന ബിസിനസുകാരനുമായാണ് റിയയുടെ വിവാഹം നടന്നത്. പൂനെയില്‍ സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തിയത്. ബംഗാളിന്റെ സ്വപ്നകാമുകി എന്നറിയപ്പെടുന്ന സുചിത്ര സെന്നിന്റെ പൗത്രിയാണ് റിയ.

അമ്മ മൂൺ മൂൺ സെന്നും സഹോദരി റൈമ സെന്നും നടിമാരാണ്. വിഷകന്യ എന്ന ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് റിയ സെന്നിന്റെ തുടക്കം. താജ് മഹല്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ റിയ പിന്നീട് ഹിന്ദി ചിത്രങ്ങളിലും മിന്നി നിന്നു. ആ സമയത്താണ് മലയാളത്തില്‍ അനന്തഭദ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹിന്ദി കൂടാതെ ബെംഗാളി ഒറിയ ചിത്രത്തിലും അഭിനയിച്ചു.
