
ദേവികുളം: മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാറിന് സ്ഥലം മാറ്റം. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാർ എ.ജെ തോമസിനെയാണ് സ്ഥലംമാറ്റിയത്. നെടുങ്കണ്ടം ലാൻഡ് അസൈൻമെന്റ് ഓഫീസിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

മൂന്നാറിലെ അനധികൃത നിര്‍മാണങ്ങളുടെ പേരില്‍ വന്‍കിട റിസോര്‍ട്ടുകള്‍ക്ക് എ.ജെ തോമസ് നോട്ടീസ് നൽകിയിരുന്നു. എജെ തോമസിന്റെ നടപടികൾക്കെതിരെ മൂന്നാർ സംരക്ഷണ സിമിതിയും സി.പി.ഐ.എമ്മും പ്രതിഷേധിച്ചിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുന്ന റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുടെ പേരില്‍ മൂന്നാര്‍ -ദേവികുളം മേഖലയില്‍ സി.പി.എം -സി.പി.ഐ തര്‍ക്കം തുടരുന്നതിനിടെയാണ് സ്ഥലം മാറ്റം.
