വാഷിംങ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവരുടെ പ്രവേശനം തടയുന്നതിനു വേണ്ടിയുള്ള ഉത്തരവില്‍ ട്രംപ് ഒപ്പു വച്ച് കഴിഞ്ഞു. കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീം ചിന്താഗതിക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് ഒഴിവാക്കാനുമാണ് ട്രംപ് ഇത്തരം ഒരു നിലപാടെടുത്തത്.

ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. “ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച് അളവ് കോലാണിത്. അത്തരക്കാരെ നമുക്ക് ഇവിടെ ആവശ്യമില്ല. അമേരിക്കയെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്ത് പ്രവേശിപ്പിക്കൂ” എന്നാണ് ട്രംപിന്റെ നിലപാട്.