വെല്ലൂര്‍(തമിഴ് നാട്): അധ്യാപിക ശകാരിച്ചതിനെത്തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്നാട്ടിലെ വെല്ലൂരില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികല്‍ ആത്മഹത്യ ചെയ്ത സംഭവം നടന്നത്. രേവതി, ശങ്കര്‍, ദീപ, മനീഷ എന്നീ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യചെയ്തത്. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് നാലുപേരും. മനീഷ എന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.
https://www.youtube.com/watch?v=q78L6D_i1Jk
സ്‌കൂളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ പ്രധാന ജലസ്രോതസായ വിസ്താരമുള്ള കിണറ്റിലാണ് കുട്ടികള്‍ ചാടിയത്. ഇതിന് 60 അടി താഴ്ചയാണുള്ളത്. അരക്കോണം ഡി.എസ്.പി.എസ്. കുത്തലിംഗം, റാണിപെത് ഡി.എസ്.പി വിജയകുമാര്‍, അവലൂര്‍ എസ്.ഐ സത്യലിംഗം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പഠനസംബന്ധമായ വിഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളെ സ്‌കൂളില്‍ കൊണ്ടു വരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
