കൊല്ലം: അധ്യാപികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍.പി സ്‌കൂളിലെ 39കാരിയായ അധ്യാപിക അനിത സ്റ്റീഫനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ആഷ്ലി ഒളിവിലാണ്. അനിത മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഒരിക്കല്‍ അയാള്‍ക്കൊപ്പം വീടുവിട്ടു പോവുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്ന് ഭര്‍ത്താവും പിതാവും ചേര്‍ന്നാണ് ഇവരെ തിരിച്ച് കൊണ്ടുവന്നതെന്നും പിന്നാലെ കാമുകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചപ്പോള്‍ അനിത കാമുകന് അനുകൂലമായാണ് മൊഴി നല്‍കിയത്. കാമുകനോടൊപ്പം പോകുമെന്ന നിലപാടില്‍ അനിത ഉറച്ചുനിന്നതാണ് വഴക്കിലും കൊലപാതകത്തിലും എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആരോഗ്യവകുപ്പ് ജീവനക്കാരനാണ് ആഷ്ലി. അനിതയുടെ പിതാവ് സ്റ്റീഫന്‍ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മകളെ കണ്ടത്.ആഷ്ലിക്കും അനിലയ്ക്കും ഒന്‍പതിലും ആറിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളാണ്. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കും.
അധ്യാപിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഒളിവില്‍