
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയിലിട്ട് കുത്തിക്കൊന്ന കേസിൽ പ്രതി തൂങ്ങിമരിച്ചു. രാജശേഖർ (23) ണ് മരിച്ചത്.
വെള്ളിയാഴ്ച കടലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപിക രമ്യ(23)യെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തില്‍ തൂങ്ങിയനിലയില്‍ രാജശേഖരൻ്റെ മൃതദേഹം കണ്ടെത്തിയത്.

രമ്യയും രാജശേഖറും നല്ല സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇവർ നിരന്തരം കാണാറുമുണ്ട്. അതിനിടെ രാജശേഖർ ഒന്നിച്ച് ജീവിക്കാനുള്ള ആവശ്യം രമ്യയോട് പ്രകടിപ്പിച്ചിരുന്നു. എന്നാൽ രമ്യ ഇത് നിരസിച്ചു. മാത്രവുമല്ല വീട്ടുകാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് രാജശേഖറുമായുള്ള സൗഹൃദവും രമ്യ ഉപേക്ഷിച്ചു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
