അധ്യാപകന്‍റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; പ്രതിഷേധവുമായി സ്കൂൾ കത്തിച്ച് വിദ്യാര്‍ത്ഥികള്‍

  • Post category:news
  • Reading time:1 min read
You are currently viewing അധ്യാപകന്‍റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; പ്രതിഷേധവുമായി സ്കൂൾ കത്തിച്ച് വിദ്യാര്‍ത്ഥികള്‍

അധ്യാപകന്‍റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍. പാക്കിസ്ഥാനിലെ ലാഹോറിലാണ് അധ്യാപകന്‍റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടത് . ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലാണ് സംഭവം.

അധ്യാപകന്‍റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിനാണ് അധ്യാപകനായ കമ്രാന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തെന്ന് സഹപാഠികളും വീട്ടുകാരും ആരോപിച്ചു. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു. സ്കൂളിലെ രണ്ട് മുറികള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു.

അതേസമയം പാക്കിസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി, മരിച്ച വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.

0Shares