
നിയമസഭാ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയില്‍ അടുക്കവേ ബി.ജെ.പിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രിയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അത്താവലേ. സീറ്റ് വിഭജനത്തില്‍ അതൃപ്തി പങ്കുവെച്ചാണ് രാംദാസ് അത്താവാലെ രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് അത്താവാലേ പ്രതികരിച്ചു.

ഉറപ്പുനല്‍കിയ സീറ്റ് പോലൂം ബി.ജെ.പി സേനാ സഖ്യം റിപ്പബ്ലിക്ക് പാര്‍ട്ടിയ്ക്ക് നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ തുല്യ പരിഗണന വേണം. വോട്ടെടുപ്പ് അടുത്തതിനാല്‍ ദേഷ്യം ഉള്ളിലൊതുക്കുകയാണ്. അധികാരസ്ഥാനത്ത് ഉണ്ടാവേണ്ടത് കൊണ്ട് മാത്രമാണ് ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കുന്നതെന്നും നിലനില്‍പ്പ് കൂടി കണക്കിലെടുത്താണ് ബി.ജെ.പിയുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യത്തിന്‍റെ ഭാഗമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഒക്ടോബര്‍ 21ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആറു സീറ്റുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
