അദ്ദേഹം ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല; നടന്‍ ജയന്‍റെ മരണത്തെപറ്റി നടി ശ്രീലതാ നമ്പൂതിരി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അദ്ദേഹം ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല; നടന്‍ ജയന്‍റെ മരണത്തെപറ്റി നടി ശ്രീലതാ നമ്പൂതിരി പറയുന്നു

മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച അപകടമരണമായിരുന്നു നടന്‍ ജയന്റേത്. ഹെലികോപ്ടറില്‍ നിന്നും വീണുമരിച്ച ജയനെക്കുറിച്ച് ഓര്‍ക്കുകയാണ് നടി ശ്രീലതാ നമ്പൂതിരി. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവം. ആ ചിത്രത്തില്‍ ശ്രീലതയും അഭിനയിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌കും എടുക്കാന്‍ തയ്യാറായിരുന്നു ജയന്‍. അതാണ് മരണത്തിനും കാരണമായത്. ജയന്റേത് കൊലപാതകമാണെന്നുമുള്ള വാര്‍ത്തകളും ഉയര്‍ന്നിരുന്നു.

മലയാള സിനിമയിലെ അന്നത്തെ പലപ്രമുഖരുടെയും പേരുകള്‍ ജയന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലന്‍ കെ. നായര്‍ ചവിട്ടി താഴ്ത്തിയതാണെന്നും സോമനും സുകുമാരനും കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെയായിരുന്നു. എന്നാല്‍ അതെല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രമായിരുന്നുവെന്ന് നടി ശ്രീലതാ നമ്പൂതിരി പറയുന്നു.

ജയന്‍ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്. പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈറ്റ് മേല്‍പ്പോട്ടതു പൊക്കി. അപ്പോള്‍ കൈവിട്ടു. താഴെ വീണ് തലയിടിച്ചു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം, വെജിറ്റബിള്‍ പോലെ കിടന്നേനെ എന്ന് ശ്രീലത പറയുന്നു. പുള്ളിയുടെ ആരോഗ്യത്തിന്‍റെയോ, മനസിന്‍റെയോ ബലം കാരണം നടന്ന് കാറില്‍ കയറുകയായിരുന്നു.

0Shares