തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ പദവി രാജിവെച്ചു. സര്‍വ്വകലാശാലയിലെ നിയമനം സ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെയാണ് രാജി. കേരള സര്‍വ്വകലാശാലക്ക് കീഴിലെ മാനേജ്മെന്റ്, എജ്യുക്കേഷന്‍, ടെക്നോളജി എന്നീ സ്വാശ്രയ വിഭാഗങ്ങള്‍ക്ക് ഓരോന്നിനും ഓരോ ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നത് മാറ്റി എല്ലാത്തിനും കൂടി ഒറ്റ ഡയറക്ടര്‍ എന്ന തസ്തിക ഉണ്ടാക്കിയാണ് മന്ത്രി ജി.സുധാരകന്റെ ഭാര്യ ജൂബിലി നവപ്രഭക്ക് നിയമനം നല്‍കിയത്. ഇതിനെതിരെ അന്ന് തന്നെ പ്രതിഷേധം ഉയര്‍ന്ന് വന്നിരിന്നു. ഇതിനിടിയില്‍ നിയമനം സ്ഥിരപെടുത്താന്‍ സിന്‍ഡിക്കേറ്റില്‍ ധാരണയായ സൂചനകള്‍ പുറത്ത് വന്നിരിന്നു. ഇതിനെതിരെ മന്ത്രി കെ.ടി ജലീലിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് പദവി രാജിവെയ്ക്കാന്‍ ജൂബിലി നവപ്രഭ തീരുമാനിച്ചത്.
ജി.സുധാകരന്റെ സല്‍പ്പേരിനു കളങ്കമേല്‍പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായും, തനിക്കെതിരെ സര്‍വ്വകലാശായില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജൂബിലി നവപ്രഭ ആരോപിച്ചു. പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും, സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും ജൂബിലി നവപ്രഭ പറഞ്ഞു. ആലപ്പുഴ എസ്.ഡി കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ആയിരിക്കെ വിരമിച്ച താന്‍ പത്രപരസ്യം കണ്ടാണ് അപേക്ഷിച്ചതെന്നും തനിക്കായി മാത്രം സൃഷ്ടിച്ച തസ്തികയയാരിന്നില്ല അതെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി.
അദീബിൻ്റെ രാജിക്ക് പിന്നാലെ മന്ത്രി ജി.സുധാകരൻ്റെ ഭാര്യ കേരളസര്‍വ്വകലാശാലയില്‍ നിന്നും രാജിവെച്ചു