അത് ഒരൊന്നൊന്നര പണിയായിപ്പോയി; ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞ ഭാര്യ ഇരുവര്‍ക്കും കൊടുത്തത് നല്ല ഉഗ്രന്‍ പണി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

  • Post category:news
  • Reading time:1 min read
You are currently viewing അത് ഒരൊന്നൊന്നര പണിയായിപ്പോയി; ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞ ഭാര്യ ഇരുവര്‍ക്കും കൊടുത്തത് നല്ല ഉഗ്രന്‍ പണി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ടെക്സാസ്: ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി അധികം മിണ്ടുന്നതോ അധികം ബന്ധം സ്ഥാപിക്കുന്നതോ ഏതൊരു ഭാര്യയ്ക്കും സഹിയ്ക്കാന്‍ കഴിയില്ല. കാരണം അത് തന്റെ മാത്രം സ്വന്തം എന്ന കാരണത്താലായിരിക്കാം. അഥാവ അങ്ങനെയൊരു ബന്ധം കണ്ടാല്‍ ഓരോരുത്തരും എടുക്കുന്ന നിലപാട് വ്യത്യസ്തമായിരിക്കും. ചിലരാണെങ്കില്‍ അടുത്ത നിമിഷം ബന്ധം വേര്‍പ്പെടുത്തും മറ്റു ചിലരാണെങ്കില്‍ കാര്യങ്ങള്‍ ജീവിതമല്ലെ ഒക്കെ സഹിച്ചുജീവിക്കണമല്ലോയെന്ന് പറഞ്ഞ് പ്രശ്‌നം തീര്‍ക്കും. എന്നാല്‍ ടെക്‌സാസില്‍ ഒരു യുവതി എടുത്ത നിലപാടാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഭര്‍ത്താവ് തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി കൊടുത്ത ഉഗ്രന്‍ പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ തിമേഷിയ ബ്രൗണ്‍ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം മനസ്സിലാക്കിയതിന് ശേഷം വ്യത്യസ്തമായ ഒരു പണി കൊടുത്തത്. അടുത്തിടെയാണ് ഭര്‍ത്താവായ പാട്രിക്ക് ബ്രൗണിന് സാറാ കോര്‍മിയര്‍ എന്ന യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിയുന്നത്. ഈ ബന്ധത്തില്‍ ഭര്‍ത്താവിന്റെ കാമുകി ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞതോടെ തിമേഷിയ എന്തായാലും ഒരുമുട്ടന്‍ പണികൊടുക്കാന്‍ തോന്നി. നേരെ അടുത്തുള്ള പ്രമുഖ പത്രത്തിന്റെ ഓഫീസില്‍ ചെന്ന് നല്ല അടിപൊളി ആശംസ പ്രിന്റ് ചെയ്യാന്‍ കൊടുത്തു. പാട്രിക്ക് ബ്രൗണിനും സാറാ കോര്‍മിയറിനും ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി ആശംസ അറിയിക്കുന്നതായും നിങ്ങള്‍ രണ്ട് പേരും നല്ല പ്രണയത്തിലായത് കൊണ്ട് തന്നെ അത് പെട്ടെന്ന് തന്നെ സാധിക്കട്ടെ എന്ന് പാട്രിക്കിന്റെ ഭാര്യ തിമേഷിയ, എന്നായിരുന്നു യുവതിയുടെ ആശംസ. എന്തായാലും ഭാര്യയെ പറ്റിച്ച് നടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത് ഒരു ഒന്നൊന്നര പണി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

0Shares