അത് ഋഷിരാജ് സിങ് ആണോ? അയ്യപ്പജ്യോതിയില്‍ പങ്കെടുത്തോ? വാര്‍ത്തയിലെ സത്യമിതാണ്

  • Post category:news
  • Reading time:1 min read
You are currently viewing അത് ഋഷിരാജ് സിങ് ആണോ? അയ്യപ്പജ്യോതിയില്‍ പങ്കെടുത്തോ? വാര്‍ത്തയിലെ സത്യമിതാണ്

തിരുവനന്തപുരം: വനിതാ മതിലിനെതിരെ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തതായി കാട്ടി വന്‍ തോതിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലടക്കം സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയിരുന്നു. മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പങ്കെടുത്തതിന് പിന്നാലെയാണ് അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിങും പങ്കെടുത്തതെന്ന പ്രചാരണം.ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന പ്രചാരണം വ്യാജമാണ്. അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്നയാളിന് ഋഷിരാജ് സിംഗുമായുള്ള രൂപസാദൃശ്യമാണ് വിനയായത്. ഋഷിരാജ് സിങ് തന്നെ പരാതി നല്‍കിക്കഴിഞ്ഞു.
അതേസമയം, സംഭവത്തില്‍ സൈബര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്ന ചില പേജുകളും വ്യക്തികളും പൊലീസ് നിരീക്ഷിക്കുന്നുമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

0Shares