
ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് ജയില്‍ ജീവിതം അത്ര സുഖകരമാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജോധ്പുർ സെൻട്രൽ ജയിലിൽ കഴിയുന്നത് വിവാദ സ്വാമിയും പീഡനകേസിലെ പ്രതിയുമായി ആസാറാം ബാപ്പുവിന്‍റെ സെല്ലിൽ. സെൽ നമ്പർ 2ലാണ് സൽമാൻ കഴിയുന്നത്. ഭൻരാവി കേസിലെ മുഖ്യപ്രതി മൽഖാൻ സിങ് വിഷ്ണോയ്, ലൗജിഹാദ് ആരോപിച്ച് മുസ്ലിംയുവാവിനെ തല്ലിക്കൊന്ന് കത്തിച്ച ശംഭുലാൽ റീഗർ എന്നിവരാണ് ഈ സെല്ലിലെ മറ്റു സഹതടവുകാർ. ജാമ്യം തേടി സല്‍മാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കുകയാണ്. അപേക്ഷയില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് സല്‍മാന്‍റെ പ്രതീക്ഷ.

ഇതിനെല്ലാം പുറമെയാണ് ജയിലിലുള്ള ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ് സൽമാൻ ഖാനെതിരെ ഭീഷണിയുമായി രംഗത്തുവന്നിട്ടുള്ളത്. ഇതുകൊണ്ട് തന്നെ പോലീസ് ജയിലിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
