അത്യാധുനിക ബോയിംഗ് ബ്ലൂ സ്യൂട്ടുമായി നാസ.

  • Post category:news
  • Reading time:1 min read
You are currently viewing അത്യാധുനിക ബോയിംഗ് ബ്ലൂ സ്യൂട്ടുമായി നാസ.

അമേരിക്ക:  നാസ ബോയിംഗ് ബ്ലൂ എന്ന പേരില്‍ പുതിയ സ്യൂട്ട് പുറത്തിറക്കി. അതിനൂതനമായ സാങ്കേതിക വിദ്യകളാല്‍ നിമ്മിച്ചിരിക്കുന്ന സ്യൂട്ടിനെ 21 ാം നൂറ്റാണ്ടിലെ സ്‌പെയിസ് സ്യൂട്ട് എന്നാണ് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചത്. ഈ സ്യൂട്ട് പഴയ സ്യൂട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാരക്കുറവ്, അനായാസമായി ഉപയോഗിക്കാന്‍ കഴിയും, തുടങ്ങി നിരവധി പ്രത്യേതകള്‍ പുതിയ സ്യൂട്ടിനുണ്ട്. അതു കൂടാതെ, ക്രൂ മെമ്‌ബേഴ്‌സിന് വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സ്യൂട്ടില്‍ ടച്ച് സ്‌കീന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ എയര്‍ക്രാഫ്റ്റായ സ്റ്റാര്‍ ലൈനറിലെ ക്യൂ മെംബേഴ്‌സ്് ആയിരിക്കുംഈ പുതിയ സ്യൂട്ട് ആദ്യം ധരിക്കുക എന്ന് നാസ അറിയിച്ചു.

0Shares