
തിരുവനന്തപുരം: അതീവ സുരക്ഷയുള്ള സെക്രട്ടറിയേറ്റിലും എം. എൽ. എ ഹോസ്റ്റലിലും മോഷണം. സെക്രട്ടറിയേറ്റിലെ അനക്സ് 2വില്‍ നിന്ന് കമ്പ്യൂട്ടർ മോഷണം പോയി. ഓഗസ്റ്റ് 9നാണ് മോഷണം നടന്നത്. അന്‍പതിനായികം രൂപ വില വരുന്ന കമ്പ്യൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് കമ്പ്യൂട്ടറുകള്‍ ഇവിടെ എത്തിച്ചത്. കമ്പ്യൂട്ടറുകളില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാനായി എത്തിയ കരാര്‍ കമ്പനി ജീവനക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്.

24 മണിക്കൂറും സുരക്ഷയുള്ള മേഖലയാണ് സെക്രട്ടറിയേറ്റ് അനക്‌സ്. എം. എല്‍. എമാരുടെ മുറിക്ക് മുന്നില്‍ സ്ഥാപിച്ച ബോക്‌സിലെ ചില്ലുകള്‍ തകര്‍ത്തും, പൂട്ട് തുറന്നുമാണ് പിച്ചളയിലുള്ള കംപ്ലിങിംഗും നോസിലും മോഷ്ടിച്ചത്. ലോഹകഷണങ്ങള്‍ മുറിച്ചെടുത്താണ് കൊണ്ടുപോയത്. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വിരലടയാള വിദഗ്ധര്‍ തെളിവു ശേഖരിക്കുകയും ചെയ്തിരുന്നു. സിസി ദൃശ്യങ്ങളില്ലാത്തിനാല്‍ കള്ളമാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എം. എല്‍. എ ഹോസ്റ്റലിലെ ചില അന്തേവാസികളെയാണ് സംശയിക്കുന്നത്. 34 സ്ഥലങ്ങളിലാണ് മോഷണം നടന്നത്. എം. എല്‍. എ ഹോസ്റ്റലിലെ ചന്ദ്രഗിരി, നെയ്യാര്‍ ബ്ലോക്കിലാണ് വ്യാപകമായി മോഷണം നടന്നിരിക്കുന്നത്.
