അതിർത്തിയിൽ ചൈന തലകുത്തി മറിഞ്ഞിട്ടും ഇന്ത്യന്‍ സൈന്യം ഒരടിപോലും പിന്നോട്ട് പോകുന്നില്ല; ചൈനയെ ചൊടിപ്പിക്കുന്നത് ഇന്ത്യയുടെ ഈ നിസ്സംഗതയാണ്

  • Post category:news
  • Reading time:2 mins read
You are currently viewing അതിർത്തിയിൽ ചൈന തലകുത്തി മറിഞ്ഞിട്ടും ഇന്ത്യന്‍ സൈന്യം ഒരടിപോലും പിന്നോട്ട് പോകുന്നില്ല; ചൈനയെ ചൊടിപ്പിക്കുന്നത് ഇന്ത്യയുടെ ഈ നിസ്സംഗതയാണ്

 

രാം കുമാർ

ധോക്‌ലാമില്‍ ചൈന തലകുത്തി മറിഞ്ഞിട്ടും ഇന്ത്യന്‍ സൈന്യം ഒരടിപോലും പിന്നോട്ട് പോകാത്തതിന്റെ സങ്കടം ശരിക്കും കണ്ടു തുടങ്ങിയിരിക്കുന്നു. ഇത് ആദ്യമായി അല്ല ഇന്ത്യയും ചൈനയും ഇതുപോലെ നേർക്ക് നേർ വരുന്നത്. 1962 ലെ യുദ്ധത്തിന് ശേഷം 1967 ലും 1987 ലും ഇന്ത്യയും ചൈനയും പരസപരം നേർക്ക് നേർ വന്നിട്ടുണ്ട്. ഇതിൽ 1967 ൽ രക്ത രൂക്ഷിതമായ “limited war” തന്നെ ഇന്ത്യയും ചൈനയും തമ്മിൽ നടന്നിരുന്നു. പക്ഷെ ആ സൈനിക ഏറ്റുമുട്ടലില്‍, സ്വയം ഒരു വന്‍ശക്തി എന്ന് അഹങ്കരിച്ചിരുന്ന ചൈന ദയനീയമായി പരാജയപ്പെടുകയായിരുന്നു. രണ്ടു ഘട്ടങ്ങളിലായി ആറു ദിവസമാണ് ഇന്ത്യയും ചൈനയും 1967 ൽ നാഥുല പാസിലും ചോ ലായിലും സൈനിക ഏറ്റുമുട്ടൽ ഉണ്ടായത്. ചൈനയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ശക്തമായ പ്രഹരമാണ് അന്ന് ഇന്ത്യന്‍ സൈന്യം ചൈനക്ക് നല്‍കിയത്. തിരിച്ചടിയില്‍ ഭയന്ന ചൈന അവസാനം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

1987 ൽ 1962 ലേതിന് സമാനമായ രീതിയിൽ ഇന്ത്യയും ചൈനയും നേർക്ക് നേർ വന്നിരുന്നു. പക്ഷെ അവസാനം ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പട്ടാളത്തെ പിൻവലിക്കുകയായിരുന്നു. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണ് എന്ന് ചൈനയുടെ അംബാസിഡർ 2006 ല്‍ പറഞ്ഞത് മുതലാണ് ഇന്ത്യയും ചൈനയും തമ്മിൽ നിലവിലെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതിനെ തുടർന്ന് ഇരു രാജ്യങ്ങളും അവരവരുടെ സൈനിക ശക്തി ഈ മേഖലയിൽ വർദ്ധിപ്പിച്ചിരുന്നു. ഇക്കണ്ട കാലമത്രയും ഭീഷണിപ്പെടുത്തിയിട്ടും കണ്ടഭാവം പോലും ഇന്ത്യ കാണിച്ചിരുന്നില്ല. യഥാർത്ഥത്തിൽ ചൈനയെ ചൊടിപ്പിക്കുന്നത് ഇന്ത്യയുടെ ഈ നിസ്സംഗതയാണ്. യുദ്ധം ജയിക്കുന്നതു ആയുധങ്ങൾ കൊണ്ടല്ല , അതിനുപിന്നിലെ മനുഷ്യർ കാരണമാണ് എന്ന് ചൈനക്ക് നന്നായി അറിയാം. 1962 ലെ യുദ്ധം ഇന്ത്യ പരാജയപ്പെട്ടു എങ്കിലും ചൈന വെള്ളം കുടിച്ചു എന്നതാണ് സത്യം.

അതിനു ശേഷം നടന്ന 1967 ലെ യുദ്ധത്തില്‍ ചൈന ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. പിന്നെ നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് ചൈനക്ക് ഇന്ത്യയുമായി ഒരു യുദ്ധം ചിന്തിക്കാൻ പോലും സാധിക്കുകയില്ല. ചൈനയുടെ സാമ്പത്തിക ഘടന കയറ്റുമതിയിൽ അധിഷ്ഠിതമാണ്. ചൈനയിലെ എല്ലാ ഫാക്ടറികളും വ്യാപാരബന്ധം ഒന്ന് കൊണ്ട് മാത്രമാണ് നിലനിൽക്കുന്നത്. ഒരു യുദ്ധം ഉണ്ടായാൽ strait of malacca വഴിയുള്ള ചൈനയുടെ വാണിജ്യം തന്നെ അപകടത്തിലാകും. അത് ചൈന എന്ന രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെബാധിക്കും, കാരണം അത് വഴിയാണ് ചൈനക്ക് ആവശ്യമായ മുഴുവൻ എണ്ണയും വരുന്നതും ചൈന കയറ്റു മതി മുഴുവൻ നടത്തുന്നതും. ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം.

ഇപ്പോൾ തന്നെ ജപ്പാനുമായും അമേരിക്കയുമായും റഷ്യയുമായും നിലവിൽ ചൈനക്ക് പ്രശ്നങ്ങൾ ഉണ്ട്. ഇന്ത്യ ഇവരുമായി നല്ല നയതന്ത്ര ബന്ധത്തിലും ആണ്. അതുകൊണ്ടു തന്നെ യുദ്ധം ഒരിക്കലും ഉണ്ടാകുകയില്ല. പിന്നെ സർക്കാർ പാത്രത്തിൽ ദിവസവും രാവിലെ ചൈനീസ് ഭാഷയിൽ ഭീഷണി അച്ചടിച്ച് വിട്ടു ചൈനക്കാരുടെ മുന്നിൽ ഷോ കാണിക്കാം. അത്ര ഗൌരവമേ അതിനുള്ളു.

0Shares