അതിര്‍ത്തി നിരീക്ഷിക്കാന്‍ പുതിയ യന്ത്രക്കണ്ണുകളുമായി സൗദി.

  • Post category:news
  • Reading time:1 min read
You are currently viewing അതിര്‍ത്തി നിരീക്ഷിക്കാന്‍ പുതിയ യന്ത്രക്കണ്ണുകളുമായി സൗദി.

റിയാദ്: രാജ്യത്തിന്റെ അതിര്‍ത്തി നിരീക്ഷണത്തിന് എയര്‍ ബലൂണുകളുമായി സൗദി അറേബ്യ.എയര്‍ ബലൂണിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. പ്രിന്‍സ് സുല്‍ത്താന്‍ അഡ്വാന്‍സ് ടെക്‌നിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ബലൂണിന്റെ നിര്‍മ്മാണം.

രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ക്യാമറകളും സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന റഡാറുകളും ബലൂണില്‍ ക്രമികരിച്ചിട്ടുണ്ട്. 2000 അടി ഉയരത്തില്‍ 14 ദിവസം തുടര്‍ച്ചയായി ബലൂണിന് പറക്കാന്‍ സാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊഫസര്‍ ഡോ. സമി അല്‍ഹമിദി അവകാശപ്പെട്ടു.

0Shares