ന്യൂഡല്‍ഹി: അതിര്‍ത്തിക്കിപ്പുറത്തുള്ള തീവ്രവാദ പ്രവര്‍ത്തനം നിര്‍ത്തലാക്കിയില്ലെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്താന്‍ മടിയില്ലെന്ന് പാകിസ്ഥാനെ അറിയിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തികളിലെ ഭീകരവാദ പ്രവര്‍ത്തനം രാജ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും പാകിസ്ഥാന്‍ നിഴല്‍ യുദ്ധം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും കരസേന മോധാവി വ്യക്തമാക്കി.

സൈന്യത്തിലെ സൗകര്യങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് അവര്‍ക്കു തന്നെ നേരിട്ട് വന്ന് അറിയിക്കാമെന്നും പരാതിപ്പെടുന്നവരുടെ പേരുകള്‍ ഒരിക്കലും പുറത്തു പറയില്ല എന്നും റാവത്ത് അറിയിച്ചു.