അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കല്യാണമണ്ഡപത്തിലേക്ക്; എന്നാല്‍ വിവാഹം നടന്നത് പോലിസ് സ്‌റ്റേഷനില്‍; അവിടെ സംഭവിച്ചതെന്ത്?

  • Post category:news
  • Reading time:1 min read
You are currently viewing അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കല്യാണമണ്ഡപത്തിലേക്ക്; എന്നാല്‍ വിവാഹം നടന്നത് പോലിസ് സ്‌റ്റേഷനില്‍; അവിടെ സംഭവിച്ചതെന്ത്?

കണ്ണൗജ്: അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കല്യാണമണ്ഡപത്തിലേക്ക്. എന്നാല്‍ വിവാഹം നടന്നത് പോലിസ് സ്‌റ്റേഷനില്‍. യു.പി യിലെ കണ്ണൌജ് പോലീസ് സ്റ്റേഷനിലെത്തിയവര്‍ക്ക് ഇന്നലെ കാണാനായത് കല്ല്യാണവേഷത്തില്‍ അണിഞ്ഞൊരുങ്ങിയ വധൂവരന്മാര്‍ പരസ്പരം വരണമാല്യം ചാര്‍ത്തുന്ന കാഴ്ചയായിരുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ പങ്കുചേര്‍ന്ന ഒരു കല്ല്യാണം. പൊലീസ് സ്റ്റേഷന്‍ കല്ല്യാണ മണ്ഡപമായി മാറിയോ എന്ന് ആരും സംശയിച്ചുപോകും വിധമായിരുന്നു കാര്യം. എന്നാല്‍ കാര്യം മറ്റൊന്നാണ്.

https://www.youtube.com/watch?v=Lk-e5u4o2F0

കല്ല്യാണവീട്ടില്‍ വെച്ച് രണ്ടുപേര്‍ തമ്മിലുണ്ടായ കയ്യേറ്റമായിരുന്നു ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വധുവിന്റെ ബന്ധുവിനെ വിവാഹത്തിനെത്തിയ ഒരാള്‍ മര്‍ദ്ദിച്ചതിന്റെ പേരിലായിരുന്നു പരാതി. തുടര്‍ന്ന് വധൂവരന്‍മാര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതോടെ വിവാഹവും പൊലീസ് സ്റ്റേഷനില്‍ വെച്ച് നടത്തുകയായിരുന്നു. വരന്റെയും വധുവിനറെയും ബന്ധുക്കളും പൊലീസുകാരും ചടങ്ങിന് സാക്ഷികളായി. പൊലീസ് സ്റ്റേഷനിലെ കല്ല്യാണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൌതുകത്തോടെയാണ് പലരും വാര്‍ത്ത കാണുന്നത്. എന്നാല്‍ പരാതി നല്‍കുവാന്‍ എന്തിനാണ് വധുവും വരനും തന്നെ പോയതെന്ന സംശയമാണ് ചിലര്‍ ഉന്നയിക്കുന്നത്.

0Shares