അണക്കെട്ട് തുറന്നതില്‍ വീഴ്ച്ച പറ്റി; തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി

  • Post category:news
  • Reading time:1 min read
You are currently viewing അണക്കെട്ട് തുറന്നതില്‍ വീഴ്ച്ച പറ്റി; തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം ; വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതില്‍ വീഴ്ച്ചയുണ്ടായതായി തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ച്ച പറ്റിയിട്ടുണ്ട്. അണക്കെട്ട് തുറക്കും മുന്‍പ് അനുമതി തേടിയിരുന്നില്ലെന്നും, മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്നും വയനാട് കലക്ടറും ആരോപിച്ചിരുന്നു.മുന്നറിയിപ്പുകള്‍ ഇല്ലാതെ അണക്കെട്ട് തുറന്നപ്പോള്‍ തകര്‍ന്നത് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലെ നിരവധി വീടുകളാണ്.

0Shares