അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ : അന്വേഷണം ക്രൈംബ്രാഞ്ചിന്; മ​ണി​വാ​സ​ക​ത്തി​ന്‍റെ സംസ്ക്കാരം ത​ട​യ​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഭാര്യ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യില്‍

  • Post category:news
  • Reading time:1 min read
You are currently viewing അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ : അന്വേഷണം ക്രൈംബ്രാഞ്ചിന്; മ​ണി​വാ​സ​ക​ത്തി​ന്‍റെ സംസ്ക്കാരം ത​ട​യ​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഭാര്യ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യില്‍

മാ​വോ​യി​സ്റ്റു​ക​ൾ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എസ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് ന​ല്‍​കി ഡി.​ജി.​പി ഉ​ത്ത​ര​വി​റ​ക്കി. അ​തേ​സ​മ​യം അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നു. നാ​ല് മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നാ​ലു​പേ​ര്‍​ക്കും വെ​ടി​യേ​റ്റ​ത് അ​ക​ലെ നി​ന്നാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് മ​ണി​വാ​സ​ക​ത്തി​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഭാര്യ ക​ല മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. മൃ​ത​ദേ​ഹം കാ​ണാ​ൻ ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നും ക​ല ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തെ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ണി​വാ​സ​ക​ത്തി​ന്‍റെ​യും കാ​ര്‍​ത്തി​യു​ടെ​യും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. ര​ണ്ട് പേ​രു​ടെ​യും പോ​സ്റ്റ്മോ​ര്‍​ട്ടം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ര​മ​യു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്നും അ​ഞ്ച് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ല​യി​ലും വെ​ടി​യേ​റ്റി​രു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ മു​റി​വേ​റ്റ​തി​ന്‍റെ നി​ര​വ​ധി പാ​ടു​ക​ളു​ണ്ട്.

0Shares