അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു

കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. തന്നേക്കാൾ യോഗ്യതയുള്ളവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.പിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തൽ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റെന്ന നിലയിൽ ഇന്നസെന്റ് മൗനം പാലിച്ചത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.നീണ്ട 17 വർഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടർച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. 2015 മുതൽ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.

0Shares