അടുത്ത കൂട്ടുകാരികള്‍ക്കിടയില്‍ നമിത അറിയപ്പെടുന്നത് ‘ബട്ടര്‍കപ്പ്‌’ എന്ന പേരില്‍

  • Post category:news
  • Reading time:1 min read
You are currently viewing അടുത്ത കൂട്ടുകാരികള്‍ക്കിടയില്‍ നമിത അറിയപ്പെടുന്നത് ‘ബട്ടര്‍കപ്പ്‌’ എന്ന പേരില്‍


ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വെളാങ്കണ്ണി മാതാവായി അഭിനയരംഗത്തേക്ക് കടന്നുവന്ന നമിതാ പ്രമോദ് അടുത്ത കൂട്ടുകാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത് ബട്ടര്‍കപ്പ്‌ എന്ന പേരില്‍. ഈ രഹസ്യം സിനിമാ രംഗത്തുള്ള വര്‍ക്ക്പോലും അറിയില്ല എന്നതാണ് രസകരമായ വസ്തുത. സ്കൂള്‍ കാലം തൊട്ടേ ഒരുമിച്ചു പഠിച്ചു വളര്‍ന്ന നമിതയുടെ കൂട്ടുകാരാണ്‌ നമിതയ്ക്ക് ഈ പേര് നല്‍കിയത്.

1998 ഇല്‍ പുറത്തിറങ്ങിയ ‘പവര്‍പഫ് ഗേള്‍സ്‌’ എന്ന കുട്ടികള്‍ക്കായുള്ള അനിമേഷന്‍ സീരിസിലെ കഥാപാത്രമാണ് ബട്ടര്‍കപ്പ്‌. ബ്ലോസ്സം, ബബിള്‍സ് എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. സൂപ്പര്‍ പവര്‍ ഉള്ള മൂന്നു സഹോദരികളുടെ കഥ പറഞ്ഞ ഈ സീരീസ് ലോകത്ത് അങ്ങോളം ഇങ്ങോളം ഉള്ള കുട്ടികളുടെ ഹരമായിരുന്നു. ഓരോ കഥാപാത്രങ്ങളും വ്യത്യസ്ത കഴിവുകള്‍ ഉള്ളവര്‍ ആയിരുന്നു.ഇതില്‍ ബട്ടര്‍കപ്പ്‌ വളരെയധികം വഴക്കാളിയും ഒന്നും പ്ലാന്‍ ചെയ്യാതെ ഇഷ്ടമുള്ളത് പോലെയൊക്കെ ചെയ്ത് അടിപൊളി ആയി നടക്കുന്ന ഒരു കൊച്ചു സുന്ദരി കഥാപത്രമാണ്. 78 എപ്പിസോഡുകള്‍ ആയി പ്രക്ഷേപണം ചെയ്ത പവര്‍പഫ് ഗേള്‍സ്‌ ,2016-ഇല്‍ വീണ്ടും റീബൂട്ട് ചെയ്യുക ഉണ്ടായി.

0Shares