വിദ്യാര്‍ത്ഥികളേ ജാഗ്രതൈ! വരികയായി ഓണ്‍ലൈന്‍ ചോദ്യക്കടലാസ്…

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥികളേ ജാഗ്രതൈ! വരികയായി ഓണ്‍ലൈന്‍ ചോദ്യക്കടലാസ്…

തിരുവനന്തപുരം: ഇനി സ്‌കൂളുകളിലെ ചോദ്യക്കടലാസുകള്‍ക്കും ഉത്തരക്കടലാസുകള്‍ക്കും വിട. അടുത്ത അധ്യായന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വാര്‍ഷിക പരീക്ഷ ഒഴികെയുള്ള പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ചോദ്യക്കടലാസ്. എല്ലാ സ്‌കൂള്‍ തല പരീക്ഷകളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും ഓണ്‍ലൈന്‍ ആക്കുന്നതിന് മുന്നോടിയായാണ് പുതിയ പരീക്ഷണം.

പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാന്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുഴുവന്‍ പരീക്ഷകളും സര്‍ക്കാര്‍ നേരിട്ടാണ് നടത്തുകയെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. 2017-ലെ ഓണപ്പരീക്ഷ മുതല്‍ പരീക്ഷണാര്‍ഥം പദ്ധതി നടപ്പാക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് കുട്ടികള്‍ക്ക് ചോദ്യക്കടലാസിന്റ പ്രിന്റ് ഔട്ട് ഡൗണ്‍ലോഡ് ചെയ്ത് നല്‍കും. ഏതെങ്കിലും പരീക്ഷകളുടെ ചോദ്യങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടായാല്‍ ‘സ്റ്റാന്‍ഡ് ബൈ’ ആക്കി പോര്‍ട്ടലില്‍ സൂക്ഷിച്ച ചോദ്യക്കടലാസ് നല്‍കും. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണം.

0Shares