അടുത്തിടെ വാടകയ്ക്കെടുത്ത വീട്ടിൽ ഗായികയായ സിനിമാ നടി തുങ്ങി മരിച്ച നിലയിൽ

  • Post category:news
  • Reading time:1 min read
You are currently viewing അടുത്തിടെ വാടകയ്ക്കെടുത്ത വീട്ടിൽ ഗായികയായ സിനിമാ നടി തുങ്ങി മരിച്ച നിലയിൽ

ന്യൂഡല്‍ഹി: അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറുവയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ അടുത്തിടെ വാടകയ്ക്കെടുത്ത വീട്ടിലെ സീലിങ്ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. നടി വിവാഹിതയായിരുന്നു. ഒരു വര്‍ഷം മുബാണ് ഗുജറാത്തുകാരനായ നിഷീത് ഝായെ ബിദിഷ സ്നേഹിച്ച്‌ വിവാഹംചെയ്തത്.

ഒരു വര്‍ഷം നീണ്ട നടിയുടെ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നടിയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിദിഷയുടെ അച്ഛന്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാൽ ഇയാള്‍ പൊലീസിനെ വിളിച്ച്‌ വിവരംപറയുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കാണുകയുമായിരുന്നു.

0Shares