അടിച്ച് പൊളിക്കാന്‍ ഗോവയിലേക്ക് വരേണ്ടതില്ല; ഇവിടെ എല്ലാം നിരോധിച്ചു തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing അടിച്ച് പൊളിക്കാന്‍ ഗോവയിലേക്ക് വരേണ്ടതില്ല; ഇവിടെ എല്ലാം നിരോധിച്ചു തുടങ്ങി

പനാജി: അടിച്ചുപൊളിക്കാനായി ഇനി ഗോവയിലേക്ക് വരേണ്ട. ഗോവയില്‍ പൊതുസ്ഥലത്തുവെച്ചുള്ള മദ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അടുത്തമാസത്തോടെ വിജ്ഞാപനമിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളവര്‍ വീട്ടിനുള്ളില്‍ നിന്ന് അകത്താക്കണം, അല്ലാതെ പൊതുസ്ഥലത്തുവച്ചല്ല. പതിനഞ്ചുദിവസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്നു അദ്ദേഹം വ്യക്തമാക്കി. പ്രതിവര്‍ഷം നാല്‍പ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗോവ ബീച്ച് ടൂറിസത്തിന്റെ ഭൂപടത്തില്‍ മുന്‍പന്തിയിലാണുള്ളത്. ഇതിന് പുറമേ കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കുന്നതിനുള്ള കേന്ദ്രം കൂടിയാണ് ഗോവ. ബീച്ച് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങളിലെ മദ്യപാനം നേരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും നടപടികള്‍ കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തനാണ് സര്‍ക്കാര്‍ നീക്കം. മദ്യലഹരിയിലുള്ളവര്‍ സൃഷ്ടിക്കുന്ന ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കാര്യത്തിലെ ബോധവത്കരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗോവയിലെ ബീച്ചുകളില്‍ പരസ്യമായി മദ്യപിയ്ക്കുന്നവര്‍ക്കാണ് പോലീസിന്റെ പിടി വീഴുക. നോര്‍ത്ത് ഗോവ പോലീസ് നേരത്തെ ഈ തീരുമാനം കൈകൊണ്ടിരുന്നു. എന്നാല്‍ നടപടികള്‍ കര്‍ശനമാക്കിയിരുന്നില്ല. പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നവര്‍ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ പരാതിയുയര്‍ന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് നീക്കം. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കാര്യത്തിലെ ബോധവത്കരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ പോലീസ് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഒപ്പം ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. വിലക്ക് ലംഘിച്ച് പരസ്യമായി മദ്യപിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 34-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് കാര്‍ത്തിക് കശ്യപ് വ്യക്തമാക്കിയതാണ്. ഇത് നടപ്പിലാകാതെ വന്നതോടെയാണ് മുഖ്യമന്ത്രി തന്നെ രംഗത്ത് ഇറങ്ങിയത്.

 

0Shares