ലണ്ടണ്‍: രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരേ അവസാന ട്വിന്റി 20 ഇന്ത്യ സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. തന്നെ എഴുതിതള്ളിയവര്‍ക്ക് ഉശിരന്‍ മറുപടിയുമായി രോഹിത് ശര്‍മയുടെ ഈ സെഞ്ച്വറി നേട്ടം. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജേസണ്‍ റോയുടെയും (31 പന്തില്‍ 67) (21 പന്തില്‍ 34) ജോസ് ബട്ട്‌ലറിന്റെയും ബാറ്റിങ് കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‌സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ എട്ട് പന്തുകള്‍ ശേഷിക്കേ ജയത്തിലെത്തി. ഓപ്പണര്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ ജയത്തിനു കരുത്തായത്. 56 പന്തില്‍ അഞ്ച് സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 100 റണ്‍സസാണ് ഹിറ്റ്മാന്‍ അടിച്ചുകൂട്ടിയത്. ഇതോടെ രോഹിത് ശര്‍മ്മ ട്വന്റി 20 മത്സരത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി. ഇന്ത്യക്കു വേണ്ടി ശിഖര്‍ ധവാന്‍ അഞ്ചും രാഹുല്‍ 19 ഉം റണ്‍സെടുത്ത് ഇടയ്ക്ക് പുറത്തായെങ്കിലും ക്യാപ്റ്റന്‍ കോലി 29 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത് രോഹിതിന് മികച്ച പിന്തുണ നല്‍കി. ഹര്‍ദിക് പാണ്ഡ്യ 14 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇന്റര്‍ നാഷണല്‍ ട്വന്റി 20 മത്സരത്തില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യ താരവും, ലോകത്തിലെ രണ്ടാമത്തെ പ്ലയര്‍ എന്ന റെക്കോര്‍ഡും കൂടി ഇനി ഹിറ്റ്മാന്‍ രോഹിത്തിന്റെ പേരിലാവും. നാലു വിക്കറ്റെടുത്ത ഹര്‍ദിക് തന്നെയാണ് ഇംഗ്ലണ്ടിനെ 198 റണ്‍സിലൊതുക്കിയത്. നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്താണ് പാണ്ഡ്യ നാലു വിക്കറ്റ് വീഴ്ത്തി. സിദ്ധാര്‍ഥ് കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ട്വന്റി20 യില്‍ ഒരു മത്സരത്തില്‍ അഞ്ചു ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് എം.എസ്. ധോണി സ്വന്തമാക്കി.
അടിക്ക് തിരിച്ചടി; മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം; റെക്കോഡുമായി നായകന്‍വിരാട് കോഹ്ലി