
തിരുവനന്തപുരം: നമ്മുടെ രാജ്യം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയിൽ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മോഡിയുടെ നോട്ട് നിരോധനമെന്ന് നടനും സംവിധായകനുമായ മധുപാല്‍. മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്ത ചാനലിന്‍റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു മധുപാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

സ്ത്രീകള്‍ക്കായുള്ള അവകാശങ്ങള്‍ക്കും നവോത്ഥാന മൂല്യങ്ങള്‍ക്കുമായി വലിയ സമരങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലും കേരളത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാത്തതില്‍ കടുത്ത ദുഃഖമുണ്ടെന്നും മധുപാല്‍ പറഞ്ഞു.
ക്യാമ്പസ് രാഷ്ട്രീയത്തില്‍ നിരവധി വനിതകള്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അസംബ്ലി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ സ്ഥാനം കിട്ടുന്നില്ല. കഴിവുള്ള സ്ത്രീകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും മധുപാല്‍ കൂട്ടിച്ചേര്‍ത്തു.
