
ഹൈദരാബാദ്: ട്രാഫിക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഹെല്‍മെറ്റ് പോലും വെക്കാതെ അഞ്ച് പേരേയും വഹിച്ച് യാത്ര ചെയ്യുന്ന ഒരു കുടുംബത്തെ കണ്ട പോലിസുകാരന്‍ നിസഹായനായി നമിച്ചു നില്‍ക്കേണ്ട അവസ്ഥ. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാവണം ആ പോലിസുകാരന് നിസഹായനായി നില്‍കേണ്ടി വന്നത്. ഈ രംഗം പകര്‍ത്തി സമൂഹമാധ്യമത്തിലിട്ടതോടെ ചിത്രം വൈറലുമായി. ട്രാഫിക് ലംഘനം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരന്‍ ബൈക്കിലെ അംഗസംഖ്യ കണ്ട് ഞെട്ടി. ഗൃഹനാഥനും ഭാര്യയും കുട്ടികളുമടക്കം അഞ്ചുപേര്‍. റോഡ് സുരക്ഷാ ക്ലാസ് കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു പൊലീസുകാരനായ ഐ.ഐ ശുഭ്കുമാര്‍ ഈ കാഴ്ച കണ്ടത്.
അതിനേക്കാള്‍ രസകരം സംഗതി ബൈക്ക് ഓടിച്ച ഹനുമന്തരയടു എന്ന ആളും ഈ റോഡ് സുരക്ഷാ ക്ലാസില്‍ ഉണ്ടായിരുന്നു എന്നതാണ്. ബെക്കിന്റെ ടാങ്കിനു മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തിയായിരുന്നു ഹെല്‍മെറ്റ് പോലും ധരിക്കാതെ ഹനുമന്തരയടു ബൈക്ക് ഓടിച്ചിരുന്നത്. അത്രനേരവും ഞാന്‍ ക്ലാസില്‍ പറഞ്ഞതൊക്കെ എന്തിനായിരുന്നെന്ന് തോന്നി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നുവെന്ന് പോലിസുകാരന്‍ പറഞ്ഞു. പക്ഷെ കുടുംബത്തെ താക്കിത് ചെയ്തയക്കാനേ പോലിസുകാരനു അപ്പോള്‍ കഴിഞ്ഞുള്ളു.