തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് മുന്നറിയിപ്പ്. പ്ലേഗ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജന്തുജന്യ രോഗമായ പ്ലേഗിനെയാണ് കൂടുതലായി ഭയക്കേണ്ടത്. പ്രളയത്തിനു ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമാണ്. പ്ലേഗ് ഉള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
മൃഗങ്ങളുടേത് ഉള്‍പ്പെടെ ശവശരീരങ്ങള്‍ കൃത്യമായി മറവു ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കന്നുകാലികളുടേത് ഉള്‍പ്പെടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍, ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ ജലവുമായി ഇതിനോടകം തന്നെ കലര്‍ന്നുകഴിഞ്ഞു . അതിനാല്‍ ഈ ഘട്ടത്തിലാണ് മഹാമാരികള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് . ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.
