അഞ്ചു കിലോ സ്വര്‍ണ്ണം മോഹിച്ച് മകളെ ബലി നല്‍കി: നഗ്‌നയാക്കി പൂജ ചെയ്യുമ്പോഴും മതാപിതാക്കള്‍ സാക്ഷി, ബലാത്സംഗം ചെയ്ത് മൃതദേഹത്തോടും മന്ത്രവാദിയുടെ കൊടുംക്രൂരത.

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ചു കിലോ സ്വര്‍ണ്ണം മോഹിച്ച് മകളെ ബലി നല്‍കി: നഗ്‌നയാക്കി പൂജ ചെയ്യുമ്പോഴും മതാപിതാക്കള്‍ സാക്ഷി, ബലാത്സംഗം ചെയ്ത് മൃതദേഹത്തോടും മന്ത്രവാദിയുടെ കൊടുംക്രൂരത.

കാണ്‍പൂര്‍: 5 കിലോ സ്വര്‍ണം ലഭിക്കാന്‍ 15വയസുകാരിയെ മതാപിതാക്കള്‍ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്-പുഷ്പ ദമ്പതികളുടെ മകളായ കവിതയെയാണ് ബലി നല്‍കിയത്. മകളെ ബലിനല്‍കിയാല്‍ അഞ്ച് കിലോ സ്വര്‍ണം ലഭിക്കുമെന്ന കൃഷ്ണ ശര്‍മ എന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച ദമ്പതികള്‍ മകളെ ബലി നല്‍കാന്‍ സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ പൂര്‍ണ്ണ നഗ്‌നയാക്കി ബലി നല്‍കിയ ശേഷം മന്ത്രവാദി മൃതദേഹത്തെ ലൈംഗിക പീഡനത്തിരയാക്കി. ബലിനല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണം ലഭിക്കുമെന്നായിരുന്നു മന്ത്രവാദിയുടെ വാഗ്ദാനം. എന്നാല്‍ പൂജകള്‍ക്ക് ശേഷവും സ്വര്‍ണം ലഭിക്കാതായതിനെ തുടര്‍ന്നാണ് മഹാവീര്‍ പ്രസാദ് മകളെ മന്ത്രവാദി തട്ടികൊണ്ടുപോയതാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. മന്ത്രവാദിയെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

0Shares