അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച്‌ ഗര്‍ഭിണിയായ യുവതിയെ കത്തിമുനയില്‍ നിർത്തി ബലാല്‍സംഗം ചെയ്തു; അവസരം കിട്ടിയപ്പോൾ ലൈംഗികാവയവം കടിച്ചുമുറിച്ച്‌ യുവതിയുടെ പ്രതികാരം

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച്‌ ഗര്‍ഭിണിയായ യുവതിയെ കത്തിമുനയില്‍ നിർത്തി ബലാല്‍സംഗം ചെയ്തു; അവസരം കിട്ടിയപ്പോൾ ലൈംഗികാവയവം കടിച്ചുമുറിച്ച്‌ യുവതിയുടെ പ്രതികാരം

എംപുമലാംഗ: അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച്‌ ഗര്‍ഭിണിയായ തന്നെ കത്തിമുനയില്‍ ബലാല്‍സംഗം ചെയ്തയാളുടെ ലൈംഗികാവയവം കടിച്ചുമുറിച്ച്‌ യുവതിയുടെ പ്രതികാരം. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. വാഹനത്തില്‍ക്കയറിയ യുവതിയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കാട്ടില്‍വെച്ച്‌ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ഒരാള്‍ മകന്റെ മുന്നില്‍വെച്ച്‌ ബലാല്‍സംഗം ചെയ്തു. ഇതിനിടെ തക്കം കിട്ടിയപ്പോള്‍ യുവതി ഇയാളുടെ ലൈംഗികാവയവം കടിച്ചുമുറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഓടി ലക്ഷപ്പെട്ടുവെന്ന് എംപുമലാംഗ പോലീസ് പറഞ്ഞു. ലൈംഗികാവയവത്തിന് ചികിത്സ തേടി ആരെങ്കിലും സമീപത്തെ ആശുപത്രികളെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റായാളെക്കുറിച്ച്‌ വിവരമൊന്നുമില്ല. ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയതായും സൂചനയില്ല.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വളരെയേറെയുള്ള രാജ്യമാണ് ദക്ഷിണാപ്രിക്ക. ഓരോ ദിവസവും നൂറിലേറെ സ്ത്രീകളാണ് ഇവിടെ ബലാല്‍സംഗം ചെയ്യപ്പെടുന്നത്. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്ക് മാത്രമാണിത്. യഥാര്‍ഥ സംഖ്യ ഇതിലുമേറെയാണെന്നും പറയപ്പെടുന്നു.

0Shares