
ലണ്ടന്‍: രണ്ട് വര്‍ഷംമുന്‍പ് മത്സരം നടന്ന ഇതേ മൈതാനത്ത് ഫൈനലില്‍ സെറീന വില്യംസിനോടേറ്റ തോല്‍വിക്ക് ചേച്ചി വീനസിനെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടം സ്പെയിനിന്‍റെ ഗര്‍ബിന്‍ മുഗുരസെ സ്വന്തമാക്കി. അവിശ്വസനീയ വിജയം എന്നാണ് ഗര്‍ബിന്‍ തന്‍റെ വിജയത്തെ പറ്റി പറയുന്നത്.

തന്റെ റോള്‍ മോഡല്‍ കൂടിയായ വീനസിനെ തന്നെ തോല്‍പ്പിച്ച് കിരീടം നേടിയത് ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് താന്‍ എന്നാണ് സ്‌പെയിന്‍ താരം മുഗുരസെ വിശേഷിപ്പിച്ചത്. ആദ്യ സെറ്റില്‍ മികച്ച പോരാട്ട വീര്യം കാണിച്ച വീനസിനെ രണ്ടാം സെറ്റില്‍ ഒരു ഗെയിംപോലും നേടാന്‍ മുഗുരസെ സമ്മതിച്ചില്ല. വെറും 77 മിനുട്ടില്‍ ഒന്നാം സെറ്റും, 24 മിനുട്ടില്‍ രണ്ടാം സെറ്റും അവസാനിച്ചു. 23 കാരിയായ മുഗുരസെയുടെ രണ്ടാം ഗ്രാന്റ് സ്ലാം കിരീടമാണിത്. നേരത്തെ, 2016-ല്‍ ഫ്രഞ്ച് ഓപ്പണും താരം നേടിയിരുന്നു.
