അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍

  • Post category:news
  • Reading time:1 min read
You are currently viewing അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍

ബെംഗളൂരു:പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ഭീകരരുമായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്നവരുമായും ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും വാല ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാജുഭായ് വാല.

0Shares